about us

കാൽനൂറ്റാണ്ട് കാലമായി അരങ്ങിലും സാഹിത്യരചനയിലും മനസ്സുറപ്പിച്ച കലാകാരനാണ് ഇ. രാധാകൃഷ്ണൻ. നാടകരചയിതാവിന്റെയും ഗാനരചയിതാവിന്റെയും സംവിധായകന്റെയും ചെറുകഥാകൃത്തിന്റെയും നോവൽ രചയിതാവിന്റെയും നകഷത്രരാജ്യം മാസിക ലേഖകന്റേയും മാനേജിങ് എഡിറ്ററുടെയും പബ്ലിഷറുടെയും കുപ്പായമണിഞ്ഞ ഈ കലാകാരൻ നാടക അരങ്ങിനെ ഏറെ കുറെ ഡിജിറ്റലാക്കി കാണികൾക്കു മുന്നിൽ അവതരിപ്പിച്ചാണ് വ്യത്യസ്തനാവുന്നത്. നാടകങ്ങളും റേഡിയോ നാടകങ്ങളും സിനിമ തിരക്കഥകളും രചിച്ചു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിലും അദ്ദേഹം മികവുകാട്ടി.
അരങ്ങിന്റെ ഡിജിറ്റൽ കാലം
നാടകകൃത്തും ഗാനരചയിതാവും സംവിധായകനുമായി പതിറ്റാണ്ടുകൾ കോഴിക്കോടൻ നാടക വേദിയിൽ സജീവമായ ഇ. രാധാകൃഷ്ണൻ അറിയപ്പെടുന്നത് "നക്ഷത്രരാജ്യം ഇ. രാധാകൃഷ്ണൻ" എന്ന പേരിലാണ്. പരേതനായ ബാലന്റെയും യശോദയുടെയും മകനായി 1962 ൽ കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. ബാബുവും ഗീതയും രത്നകുമാരിയും സഹോദരങ്ങളാണ്. സാമൂതിരി ഹൈസ്കൂളിൽ പത്താംതരം. തിരുവനന്തപുരത്തെ രാജാകേശവദാസ് എൻ.എസ്.എസ്. ഹൈസ്കൂൾ കേശവദാസപുരത്തു നിന്നും പത്താംതരം വിജയം. പിന്നീട് കേരള യൂണിവേഴ്സിറ്റിയുടെ പ്രീഡിഗ്രിക്കു ചേർന്നെങ്കിലും ആദ്യ വര്ഷം കൊണ്ട് പഠനം അവസാനിപ്പിക്കേണ്ടി വന്നു. നല്ലൊരു അത്‌ലറ്റ് കൂടിയായ അദ്ദേഹം ഓൾ ഇന്ത്യാ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. ഈവന്റ് മാറിയില്ലായിരുന്നെങ്കിൽ 1500 മീറ്ററിൽ കേരളത്തിൽ നിന്നൊരു നാഷണൽ വിന്നർ. നാടകത്തോടും മറ്റു കലാ രൂപങ്ങളോടും ചെറുപ്പത്തിൽ തന്നെ താല്പര്യം ജനിച്ചു. കൊമ്മേരിയിലും പരിസരങ്ങളിലും കളിച്ച കലാസമിതി നാടകങ്ങൾ ഒന്നൊഴിയാതെ കണ്ടു തീർത്തു. സ്കൂൾ നാടകങ്ങളിൽ അണിയറയിൽ സഹകരിച്ചു.
കൊമ്മേരിയിലെ "ലുമുംബ കലാവേദി " അക്കാലത്തു സജീവമായ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പി.എ.വേണുഗോപാൽ, പി.രാമദാസ്, വി.ശ്രീധരൻ നായർ, എം.ഉണ്ണികൃഷ്ണൻ, എം.ബാലകൃഷ്ണൻ, പി.വി.പോൾരാജ്, സാവിത്രി ഗോവിന്ദപുരം, ശേഖരൻ മാങ്കാവ് തുടങ്ങിയവർ കലാവേദിയുടെ നാടകങ്ങളിൽ വേഷമിട്ടു. അക്കാലത്തു കലാ സമിതി അവതരിപ്പിച്ച സി.എൽ.ജോസിന്റെ "അഗ്നിവലയം" തുടങ്ങിയ നാടകങ്ങളിൽ പ്രോംപ്റ്ററായാണ് രാധാകൃഷ്ണൻ സഹകരിച്ചത്.
നാടകതാല്പര്യം ക്രമേണ നാടക രചനയിലേക്ക് വഴിതെളിച്ചു. നിരവധി നാടകങ്ങൾ കണ്ടതിന്റെയും വായിച്ചതിന്റെയും അനുഭവംവെച്ച് രാധാകൃഷ്ണൻ ആദ്യ പ്രൊഫഷണൽ നാടകമെഴുതി. "അഗ്നിചിറകുള്ള തുമ്പികൾ" ആയിരുന്നു അത്. "വൈറ്റ് ലൈൻ ഓറിയൻ ആർട്സ് ആൻറ് ലിറ്ററേച്ചർ ക്രീയേഷൻസ് - വളയനാട്" എന്ന സ്വന്തം സമിതിക്കുവേണ്ടിയാണു ആ നാടകം രചിച്ചത്. നാടകം സംവിധാനം ചെയ്തതും അതിനു വേണ്ടി ഗാനങ്ങളെഴുതിയതും രാധാകൃഷ്ണൻ തന്നെ. ഒരു ഗ്രാമീണ യുവതിക്ക് എസ്റ്റേറ്റ് മുതലാളിയുടെ മകനോട് പ്രേമം തോന്നുന്നതും അവർ തമ്മിൽ പ്രേമബദ്ധരാകുന്നതും ആ ബന്ധത്തിൽ നിന്ന് മകനെ അകറ്റാനായി മുതലാളി അവളെ വെടിവെക്കുന്നത് ഉന്നംതെറ്റി മകന് കൊള്ളുന്നതും മകൻ മരിക്കുന്നതും തോക്കു പിടിച്ചുവാങ്ങി കാമുകി മുതലാളിയെ വെടിവെച്ചുകൊല്ലുന്നതുമൊക്കെയാണ് നാടകത്തിന്റെ ഇതിവൃത്തം. ആദ്യ നാടകത്തെതുടർന്ന് സ്വന്തം നാടകസമിതിക്കും സ്കൂൾ കലോത്സവങ്ങൾക്കും മറ്റുമായി അദ്ദേഹം ചെറുതും വലുതുമായ നിരവധി നാടകങ്ങൾ രചിച്ചു.
ഭൂമിഗീതം, അമ്പല്ലൂർ വാഴിക്കോട്ട , അഗ്നിചിറകുള്ള തുമ്പികൾ, പേടമാൻ പാടുന്ന കാട്, കുബേരവൃത്തം തുടങ്ങിയവയാണ് രാധകൃഷ്ണൻ രചിച്ച നാടകങ്ങളിൽ പ്രശസ്തമായവ. ഇവയടക്കം രാധാകൃഷ്‌ണൻ രചിച്ച നാടകങ്ങളിൽ ഭൂരിഭാഗവും സാമൂഹിക നാടകങ്ങൾ തന്നെ. ആദ്യമെല്ലാം മറ്റു സമിതികൾക്കായാണ് അദ്ദേഹം നാടകമെഴുതിയതെങ്കിലും പിന്നീട് നാടകാവതരണം സ്വയം ഏറ്റെടുത്തു. നാടകാവതരണത്തിനായി 1989 ൽ സ്വന്തമായി ഒരു സമിതിയും തുടങ്ങി. "വളയനാട് ആർട്സ് നകഷത്രരാജ്യം സോങ്‌സ് ആൻറ് ലിറ്ററേച്ചർ ക്രീയേഷൻസ്" എന്നാണ് വളയനാട് കേന്ദ്രമായി തുടങ്ങിയ ആ സമിതിക്ക് പേരിട്ടത്. "അഗ്നിചിറകുള്ള തുമ്പി" കളുടെ പുനരവതരണമാണ് സമിതി ആദ്യം നിർവഹിച്ചത്. പിന്നീട് രാധാകൃഷ്ണന്റെ മറ്റു നാടകങ്ങളും ഒന്നൊന്നായി അരങ്ങിലെത്തിച്ചു. ഇനിയും രാധാകൃഷ്ണൻ രചന നിർവഹിച്ച നൂറിലധികം നാടകങ്ങളും റേഡിയോ നാടകങ്ങളും സിനിമ തിരക്കഥകളും വെളിച്ചം കാണാതെ ഉറുമ്പരിച്ചും ചിതലരിച്ചും ഫയലുകളിൽ വിശ്രമിക്കുന്നുമുണ്ട്.
സാധരണ പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ടുള്ള നാടകങ്ങളാണ് അദ്ദേഹം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തത്. ആധുനിക സങ്കേതങ്ങളോ ദുരൂഹതയോ അവയിൽ തൊട്ടു തെറിച്ചിട്ടില്ല. നേരെ ചൊവ്വേ കഥ പറഞ്ഞുപോവുക എന്ന രീതിയോടാണ് പഥ്യം. നാടകത്തിൻറെ അണിയറയിൽ ഏതാണ്ടെല്ലാ രംഗങ്ങളിലും കൈവെച്ചിട്ടുണ്ടെങ്കിലും നാടകാഭിനയത്തോട് രാധാകൃഷ്ണൻ താല്പര്യം കാട്ടിയില്ല. എന്നാൽ, ഒരേ ഒരു നാടകത്തിൽ വളരെ മുൻപ് അദ്ദേഹം മെയ്ക്കപ്പിട്ടു അരങ്ങിലെത്തിയിട്ടുണ്ട്. മഹിളാ ഫെഡറേഷന്റെ സംസ്ഥാന സമ്മേളന നഗരിയിൽ "കോഴിക്കോട് ദേശാഭിമാനി ബാലസംഘ" ത്തിനു വേണ്ടി അരങ്ങേറിയ നാടകത്തിലാണത്. പതിനഞ്ചാം വയസിൽ കളിച്ച ആ നാടകത്തിന്റെ പേരോ സംവിധായകന്റെ പേരോ മാത്രമാണ് ഇപ്പോൾ ഓര്മയിലുള്ളത്. വിന്റർ വിശ്വനാഥിന്റെ സംവിധാനത്തിൽ "മത്സ്യാവതാരം" നാടകത്തിൽ നമ്പൂതിരിയുടെ റോളായിരുന്നു അദ്ദേഹത്തിന്. പി.ടി. ഉമാദേവി, കോനൊത്തു വിജയൻ, ശ്രീനിവാസൻ തുടങ്ങിയ ബാലസംഘം പ്രവർത്തകർ നാടകത്തിൽ അഭിനയിച്ചു. കെ.വി. ഉണ്ണി, എം. സത്യബാലൻ, എം. ബാലകൃഷ്ണൻ, പി.രാമദാസ്, പി.ടി.കുട്ടിരാമൻ, വി.ശ്രീധരൻ നായർ, പി.വി.പോൾരാജ് തുടങ്ങിയവർ ബാലസംഘം അവതരിപ്പിക്കുന്ന നാടകത്തിന്റെ മുഖ്യസഹകാരികളായിരുന്നു. സഭാകമ്പത്തോടെയാണ് അരങ്ങിലെത്തിയതെങ്കിലും ഏറ്റവും നല്ല നിലയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. എങ്കിലും അഭിനയം തന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ക്രമേണ അണിയറയിലേക്കൊതുങ്ങുകയായിരുന്നു.
റേഡിയോ നാടക രംഗവും രാധാകൃഷ്ണന് താല്പര്യമുള്ള മേഖലയാണ്. ഇതുവരെ അദ്ദേഹം ഇരുപതോളം റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശാന്തിപർവ്വം, ശ്യാമമേഘങ്ങൾ, കടൽ തുടങ്ങിയവ അവയിൽ ശ്രദ്ധേയമാണ്. അവ എഴുതിയതല്ലാതെ ഒന്നിൽപ്പോലും അദ്ദേഹം ശബ്ദം കൊടുത്തിട്ടില്ല. സ്വന്തം റേഡിയോ നാടകങ്ങൾ സമാഹരിച്ചു പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള പുസ്തക പ്രസാധകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ.
കുട്ടികളുടെ നാടകരംഗത്തും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. ആഴ്ചവട്ടം ഹൈസ്കൂൾ, പറയഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾക്ക് വേണ്ടി അദ്ദേഹം കലോത്സവനാടകങ്ങൾ രചിച്ചു. സബ്ജില്ലാ ജില്ലതല മല്സരങ്ങളിൽ അവ അരങ്ങേറി. പ്രൊഫഷണൽ സമിതികൾക്ക് വേണ്ടി ഇതുവരെ നാടക രചനക്ക് അവസരമുണ്ടായിട്ടില്ല. അതിനായി ശ്രമിക്കുന്ന സമയം കൊണ്ട് നാടകങ്ങളെഴുതി സ്വന്തം സമിതി അവതരിപ്പിക്കുകയാണ് നല്ലതെന്നു വിശദീകരിക്കുന്നു, അദ്ദേഹം. പ്രൊഫഷണൽ നാടകത്തിനു യോജിക്കുന്ന ചേരുവകളെല്ലാം തന്റെ നാടകങ്ങളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. "അയിഷ", "മനസ്സൊരു സങ്കീർത്തനം" എന്നീ നാടകങ്ങൾ ഉദാഹരണമാണ്.
ഹാസ്യ നാടക രചനയും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. തന്റെ പ്രസിദ്ധീകരണത്തിലൂടെ 1990 ൽ വെളിച്ചം കണ്ട "കുബേരവൃത്തം" ഇതിനു അടിവരയിടുന്നു. റസിഡൻസ് അസോസിയേഷൻ വാർഷികങ്ങൾക്കും സ്കൂൾ കലോത്സവങ്ങൾക്കും അവതരിപ്പിക്കാൻ യോഗ്യമായ നാടകമെന്ന വിശേഷണത്തോടെ "നക്ഷത്രരാജ്യം" മാസികയിൽ പുനഃപ്രസിദ്ധീകരിക്കുക കൂടി ചെയ്ത ആ നാടകത്തിൽ തുപ്രൻ നമ്പൂതിരി, കൃഷ്ണൻ, ഭട്ടതിരി, ഹാജിയാർ, പരമുണ്ണി, എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങളാണുള്ളത്. സ്ത്രീ കഥാപാത്രങ്ങളില്ലാത്തതിനാൽ ഇതിന്റെ അവതരണം എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു. അടിമുടി ഹാസ്യരസം നിറഞ്ഞ ചെറുനാടകങ്ങൾ ഇതിനുമുമ്പും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ഏകാംഗ നാടകരചന തനിക്ക് വഴങ്ങുന്നതായി അദ്ദേഹത്തിന് തോന്നിയിട്ടില്ല.
നാടകാവതരണത്തിൽ കൊണ്ട് വന്ന പുതുമയാണ് രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്. നാടകങ്ങൾ ഡിജിറ്റൽ ആയി റെക്കോഡ്ചെയ്തു കാണികൾക്കു മുന്നിലെത്തിക്കുക എന്നതാണത്. സിനിമ കാണുന്ന അനുഭവം കാണികളിൽ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്റ്റുഡിയോയിൽ നാടക സംഭാഷണവും ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം റെക്കോഡ് ചെയ്യും. ശബ്ദ - പ്രകാശവിന്യാസത്തിന്റെ അപാര സാധ്യതകൾ പരമാവധി ചൂഷണം ചെയ്തുകൊണ്ടാവും നാടകാവതരണം. ഭൂമിഗീതം, അഗ്നിചിറകുള്ള തുമ്പികൾ, പേടമാൻ പാടുന്ന കാട്, അമ്പല്ലൂർ വാഴിക്കോട്ട എന്നീ നാടകങ്ങൾ അദ്ദേഹം ഇതുപോലെ അവതരിപ്പിച്ചു കഴിഞ്ഞു. ഈ നാടകങ്ങളിലെ ഗാനരംഗങ്ങൾ കോർത്തിണക്കിയുള്ള ഡിജിറ്റൽ അവതരണം 2015 ൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുകയുണ്ടായി. ഈ നാടകാവതരണ രീതിക്ക് നല്ല പ്രതികരണമാണ് കാണികളിൽ നിന്ന് ലഭിക്കുന്നത്. നാടകാവതരണ ചിലവ് താരതമ്യേന ഉയർന്നു നിൽക്കുമെന്നുമാത്രം. നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾത്തന്നെ അത് വീഡിയോ ഷൂട്ട് ചെയ്ത സി.ഡി.യാക്കി വിറ്റഴിച്ചാണ് ഈ നഷ്ട്ടം അദ്ദേഹം നികത്തുന്നത്.
സിനിമ പിന്നണിഗായകൻ സുനിൽ കുമാറും ഉണ്ണിമോൾ കുന്ദമംഗലവുമടക്കമുള്ള ഗായകർ പാടിയ ഗാനങ്ങൾ സംഗീത സംവിധായകനും ഗായകനുമായ ജയൻ കോഴിക്കോടും, ഹാരിസ് സുഫിയുമാണ് ചിട്ടപ്പെടുത്തുന്നത്. കോഴിക്കോട്ടെ പ്രമുഖരായ നാടക കലാകാരന്മാരെല്ലാം തന്നെ രാധാകൃഷ്ണന്റെ നാടകങ്ങൾക്ക് ശബ്ദം കൊടുത്തും അഭിനയിച്ചും സഹകരിച്ചവരാണ്. അനീഷ് നാട്യാലയ, ബാബുജി കുന്ദമംഗലം, പി.വി.അനിൽകുമാർ, എൻ.എം.ശശി, സി.കെ.ആർ.തലക്കളത്തൂർ, സുധർമൻ വെങ്ങളം, സത്യൻ സാഗര, ബാലകൃഷ്ണൻ പടിക്കപ്പുറത്ത്, എം.എ.നാസർ, പ്രമീള അനീഷ് നാട്യാലയ, റീന, ജയശ്രീ പന്തീരാങ്കാവ്, ഇന്ദിര, പ്രമീള, ചന്ദ്രിക,ശൈലജ മണ്ണൂർ, എന്നിങ്ങനെ ആ കലാകാരന്മാരുടെ നിര നീളുന്നു. നാടകരംഗത്ത് അണിയറയിൽ പ്രവർത്തിക്കുന്നവരിൽ പി.സി.ബി.രാജ് പാറോപ്പടി, ഹർഷൻ, എം.പി.പി.രാജ് മലാപ്പറമ്പ്, ജനാർദ്ദനൻ ചെത്തുകടവ് തുടങ്ങിയ പ്രശസ്തരും രാധാകൃഷ്ണനുമായി സഹകരിച്ചു അദ്ദേഹത്തിന്റെ സമിതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു.
സിനിമമോഹം മൂലം തിരക്കഥകളും രചിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ, മോഹപ്പക്ഷികൾ കൂടുകൂട്ടുന്ന ഈറൻ സന്ധ്യ, ചെമ്മരുത്തി, താളംതെറ്റിയവർ, കടൽ, നിറങ്ങൾ, തുടങ്ങി പതിനഞ്ചിലേറെ തിരക്കഥകൾ രചിച്ചെങ്കിലും ദൗർഭാഗ്യവശാൽ അവയൊന്നും സിനിമാരൂപം പൂണ്ടില്ല. ചെറുകഥകൾ, നോവലെറ്റുകൾ, ലേഖനങ്ങൾ, എഡിറ്റോറിയലുകൾ, സിനിമ നിരൂപണങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 ഒക്ടോബറിൽ കലാസാംസ്കാരിക ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകി അദ്ദേഹം "നക്ഷത്രരാജ്യം" മെന്ന ആനുകാലിക പ്രസിദ്ധീകരണം തുടങ്ങി. ഇന്നും മുടങ്ങാതെ പുറത്തിറങ്ങുന്ന "നക്ഷത്രരാജ്യ"ത്തിന്റെ പ്രിന്ററും പബ്ലിഷറും മാനേജിങ് എഡിറ്ററുമൊക്കെ രാധാകൃഷ്ണൻ തന്നെ. സാഹസികനായ ഒരു ഏകപാത്ര പ്രതിഭാസംഗമം പോലെ!
രാധാകൃഷ്ണന്റെ മൂന്ന് നാടകങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്. കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സിറ്റി യൂണിറ്റ് ഔദ്യോഗിക ഭാരവാഹിയും, കെ.ടി.മുഹമ്മദ് നാടക പഠന ഗവേഷണ കേന്ദ്രം ഡയറക്റ്ററുമാണ്. നാടകത്തിലൂടെയും ആനുകാലിക പ്രസിദ്ധീകരണ പ്രവർത്തനത്തിലൂടെയും കേരളം മുഴുക്കെ സുപ്രസിദ്ധി നേടാനുള്ള തിരക്കിനിടയിൽ വിവാഹം പോലും മറന്നു ഈ കലാസ്നേഹി. നഷ്ട്ടങ്ങൾ ഏറെയുണ്ടായെങ്കിലും കലാരംഗം തരുന്ന വലിയ സംതൃപ്തിയാണ് തന്നെ ഈ രംഗത്ത് പിടിച്ചു നില്ക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
E. Radhakrishnan is an artist who has laid his heart on stage and literary work for over quarter of a century. A man who wore several hats, traversing from drama writer, lyricist, director,short-story writer, novelist,reporter and managing editor of Nakshathra Rajyam monthly and a publisher becomes distinctive personality more by presenting theatre art in a ‘ virtual digital’ format to his audience. He also proved his brilliance in publishing dramas, radio skits, and screenplays in book formats.
Digital Era of Theatre
E. Radhakrishnan, who has been active in Kozhikode’s drama circle for decades as drama writer, lyricist and director, is more popularly known as ‘Nakshathraraajyam E. Radhakrishnan’. He was born in 1962 in Kommeri of Kozhikode District to the Late Balan and Yesoda. Babu, Geetha and Ratnakumari are his siblings. He did his tenth grade schooling in Samoothiri High School and passed out his tenth grade from NSS High School, Kesavadaspuram in Thirivanathapuram. Though he joined Kerala University for pre-degree course, he had to discontinue studies in the first year itself. An outstanding athlete, he has participated in All India Athlete Meet. He would have been a national winner in 1,500 meter running race, had the event not been abandoned. He developed keen interest in theatre and other art forms in his early childhood itself. He watched every single drama staged by Art Clubs of Kommeri and its vicinity. He actively worked behind the curtains in school dramas.
‘Lumumba Kalavedi’ was very active in Arts and Cultural fronts in those days. P.A. Venugopal, P. Ramadas, V. Sreedarn Nair, M.Unnikrishnan,M. Balakrishnan, P.V. Paul Raj, SavithriGovindapuram, Sekharan Mankav et al were the stars acted in Kalavedi’s dramas.Radhakrishnan associated with them as a prompter in C.L. Jose’s ‘Agnivalayam’ etc presented by Kalavedi in those days.
His interest in theater gradually paved way to scripting dramas. He wrote his maiden professional drama in light of his experience of reading and watching innumerable number of stage dramas. ‘Agni Chirakulla Thumbikal’ was his first contribution. He scripted this drama for ‘White Line Orion Arts and Literature Creations, Valayanad’, his own organization. Radhakrishnan was both the director and lyricist of the drama. A village girl who falls in love with an Estate Owner’s son, and to dissuade his son from the relationship he shoots the girl, but the bullet kills his son as he misses the target and the girl shoots the father by snatching the gun from him etc was the bare story-line of the drama. After the first script, he continued writing numerous dramas for his own club and school art festival. Bhoomi Geetham’, ‘Amballur Vazhikotta’, ‘Agni Chirakulla Thumbikal’,‘Pedaman Padunna Kadu’, ‘Kubera Vritham’ etc are the most talked about dramas scripted by Mr. Radhakrishnan. In addition to these dramas majority of his theatre creations touched upon social subjects. Though he scripted dramas for other clubs and associations in the initial days, he took over its presentation upon himself shortly thereafter. In 1989 he started his own society for drama presentation. He named it ‘Valayanad Arts Nakshathra Rajyam Songs & Literature Creations’, based out of Valayanad. This society’s maiden presentation was the re-staging of ‘Agnichirakulla Thumbikal’. After this, the club startedstaging Radhakrishnan’s scripts one after the other. There are hundreds of unpublished dramas, radio skits, and screenplays in his credit, now stand ruined and eaten away by ants and termites that has not seen the light of the day.
Radhakrishnan scripted and enacted all his compositions with the common audience in mind. There were not even a drip of modern technology or mysteries in any of his dramas. He believed in telling a story in a straight forward manner. Though he laid his hands on almost all spheres of off-stage and on-stage activities, he deliberately stayed away from performing on the stage. However, long ago in the past, he wore make-up as an actor in just one drama. It was in a drama performed by Desabhimani Balasangam at the venue of Mahila Federation’s State Conference. He was just fifteen then and only remembers the title and name of its Director. His role was that of a Namboothiri which was directed by Winter Viswanath and the title of the play was ‘Mathsyaavatharam’. Balasangam workers such as P.T. Umadevi, Konoth Vijayan, Sreenivasan etal also shared the stage in the drama along with him. K.V. Unni, M. Sathyabalan, M. Balakrishnan, P. Ramadas, P.T. Kuttiraman, V. Sreedharan Nair, P.V. Paul Raj etal were the backbone of the stage performances by Balasangham. Though he entered the theatre world with stage-fear, he has always been able to exhibit exemplary talent in re-living the characters assigned to him. Nonetheless, having realised that ‘acting’ is not entirely his cup-of-tea, he slowly retracted to the back stage.
Radio drama was also one of his forte. He has scripted almost twenty such dramas for the Radio audience. Santhi Parvam, Shyama Meghangal, Kadal etc were the acclaimed ones. Except that he wrote the scripts, he seldom rendered his voice in any of his drama. He is currently in the process of pursuing publishing houses to publish all his radio skits in book form.
He also set his attention to Children’s drama arena. He scripted dramas for Children for school Art Festivals and were staged in sub-districts and district competitions. However, he did not have an opportunity yet to write for any professional drama troupe. He explains the reason that the time to be spent chasing professional troupe for an opportunity can more profitably be used for writing and performing on stage through his own troupe. He claims that his dramas have all the ingredients imperative to professional dramas. He cites Aysha and Manassoru Sankeerthanam to validate his claim.
He had also proved that he has absolute command over humour skits too. Kuberavritham, published in 1990 by his own publication underlines this statement. As a drama suitable for annual day celebrations of Residents’ Association and School Art Festivals, this was re-published in Nakshaathra Rajyam Monthly. In this drama there are only five characters, namely Thupran Namboodiri, Krishnan, Bhattathiri, Hajiyar, Paramunni. The presentation of this drama is easier as there is no female character in the drama. He has written plays earlier also that are soaked in humour from head to toe. However, he was bit sceptical as to his ability to script mono acts.
It is the innovative changes he introduced in the presentation of a drama that differentiates him from his counterparts and peers. The concept of displaying digitally recorded dramas in front of the audience was his introduction. This was intended to give the same experience of a cinema to the drama audience. Dialogues, Songs, Background Scores will be recorded in Studios. The drama will be played exploiting the infinite possibilities of integration of sound and light. He has already staged dramas such as Bhoomigeetham, Agni Chirakulla Thumbikal, Pedaman Padunna Kaadu, Amballoor Vazhikkotta in digital format. In 2015, a display of songs from these dramas was shown at Town Hall in Kozhikode. The format is receiving encouraging response from the audiences. The cost of production is relatively higher though. He compensates the loss, by live video shoot of dramas played on stage and selling the CDs.
Songs rendered by singers, including playback singer Sunil Kumar and Unnimol Kunnamangalam are directed by music director-cum-singer Jayan Kozhikode and Haris Sufi. Most of the prominent drama artists of Kozhikode associated with Radhakrishnan either by acting in his dramas or rendering their voice to dub for other artists. Anish Natyalaya,Babuji Kunnamangalam, P.V. Anil Kumar, N.M. Sasi, C.K.R. Thalakulaththoor, Sudharman Vengalam, Sathyan Sagara, Balakrishnan Padikkappurath, M.A. Nasar, Prameela Anish Natyalaya, Reena, Jayasree Pantheeramkavu, Indira, Prameela, Chandrika, Shylaja Mannoor, etal, the list of artists goes on and on. Famous back stage artists like PCB Raj Paroppadi, Harshan, M.P.P. Raj Malapparamba, Janarddanan Chethukadavu have also associated with Radhakrishnan in his drama band. Radhakrishnanwrote screenplays out of his silver-screen dreams. Though he scripted over fifteen screen plays like Mohapakshikal Koodukoottunna Eeran Sandhya, Chemmaruthi, Thalam Thettiyavar, Kadal, Nirangal, unfortunately, none of them could make it to the silver-screen. His Short stories, Novelites, Articles, Editorials, Film Critics were also published. In October 2008 he started Nakshthrarajyam, a periodical publication that predominantly promotes art and cultural contents. Radhakrishnan is the printer, publisher and managing editor of Nakshthrarajyam which hits the stand even today. Like the meeting of a mastermind of an adventurous mono actor.
Three of Radhakrishnan’s dramas have been published in book format. He is the office bearer of the City Unit of ‘Nanm’’ a national organisation of artists and also is one of the Directors of K.T. Muhammed Drama Learning and Research Centre. Though he earned state wide fame and accolade through his untiring work in the fields of theatre, publishing and cinema engagements he over-looked his own marriage in the haste. Despite the huge personal losses he suffered, he says that the gratification he receives from the artistic field stimulates him to stay put in the arena.
Mob: 9847649567, 9744233997
Email: nakshathrarajyam@gmail.com
Address: Edoli House, Kommeri (P.O), Kozhikode - 673007
WhatsApp: 9072832823


അറിയിപ്പ്

നക്ഷത്രരാജ്യം എംബ്ലവും, ലെറ്റേർസ്റ്റൈലും, വെബ്സൈറ്റും ദുരുപയോഗം ചെയ്യുകയോ വെബ്‌സൈറ്റിൽ നക്ഷത്രരാജ്യം ഇ. രാധാകൃഷ്ണന്റെ അറിവോ സമ്മതമോ കൂടാതെ മറ്റാരുടെയെങ്കിലും കഥകളും, നോവലുകളും, ലേഖനങ്ങളും, കവിതകളും,സ്ക്രിപ്റ്റുകളും, വിശേഷങ്ങളും, വിവരങ്ങളും ആഡ് ചെയ്യുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന് ഈ വെബ്സൈറ്റ് തുറന്നു വായിക്കുകയും നോക്കുകയും ചെയ്യുന്ന മാന്യ മിത്രങ്ങളെ ഇതിനാൽ അറിയിക്കുന്നു.


NOTICE

It is hereby informed that the well wishers and the public in general, are not permitted to incorporate stories, scripts, poems, and other writeups, and images in this site without the knowledge consent of “NAKHATHRA RAJYAM E. RADHAKRISHNAN” ; and cautioned against the misuse of the Emblem, Letter Style, and Domain “NAKSHATHRA RAJYAM”