ഓരോ പൗരനും ആദായനികുതി ചട്ടം പലവിധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനമാണ് 10 ാം വകുപ്പിന്റെ കീഴില്‍ ലഭിക്കുന്ന ഇളവുകള്‍. ലീവ് ട്രാവല്‍ അലവന്‍സ്(എല്‍.ടി.എ) ആഭ്യന്തര അവധി യാത്രകള്‍ നടത്തുന്നതിന് ചട്ടം 10(5) അനുസരിച്ച് എല്‍.ടി.എക്ക് ഒരുപരിധി വരെ നികുതിയൊഴിവുണ്ട്. ഓരോരുത്തരുടെയും ശമ്പളത്തില്‍ ചേര്‍ത്തിരിക്കുന്ന എല്‍.ടി.എയുടെ പരിധി അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. കാര്‍ഷിക വരുമാനം കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് പൂര്‍ണമായും നികുതി ഒഴിവുണ്ട്. ഒരു വ്യവസ്ഥ മാത്രം-കൃഷി മാത്രമായിരിക്കണം ഏക വരുമാനമാര്‍ഗം. മറ്റ് വഴിയിലൂടെ വരുമാനമുണ്ടെങ്കില്‍ നികുതി കൊടുക്കണമെന്ന് സാരം ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് പോളിസി തുക 10(10 ഉ) വകുപ്പ് അനുസരിച്ച് നികുതിരഹിതമാണ്. മരണാനന്തരം ലഭിക്കുന്ന തുകയായാലും പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല ഗ്രാറ്റുവിറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് പൂര്‍ണമായും ആദായനികുതിയിളവ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരും എന്നാല്‍ ഗ്രാറ്റുവിറ്റി ചട്ടത്തില്‍ വരുന്നവരുമായവര്‍ക്കും ഇളവ് ലഭിക്കും. താഴെപ്പറയുന്നവയതില്‍ ഏതാണോ കുറവ് തുക അതിനാണ് ഇളവ് കിട്ടുക 1 ഓരോ വര്‍ഷത്തെയും സര്‍വീസിലെ അവസാനം വാങ്ങിയ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തി 15 ദിവസത്തെ ശമ്പളം 2 10 ലക്ഷം രൂപ 3 വാങ്ങിയ ഗ്രാറ്റുവിറ്റി തുക ഗ്രാറ്റുവിറ്റി ചട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇളവ് താഴെപ്പറയുന്നവയില്‍ ഏതാണോ കുറവ് അതിന് നികുതി ഇളവുണ്ടാകും 1 സര്‍വീസ് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെയും പാതിമാസത്തെ ശരാശരി ശമ്പളം 2 10 ലക്ഷം രൂപ 3 ഗ്രാറ്റുവിറ്റി ലഭിച്ച തുക ലീവ് സറണ്ടര്‍ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റിട്ടയര്‍ ചെയ്യുമ്പോഴോ ജോലി വിടുമ്പോഴോ സറണ്ടര്‍ ചെയ്യുന്ന ലീവിന്റെ തുക പത്താം വകുപ്പ് അനുസരിച്ച് നികുതിരഹിതമാണ്.സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്ക് താഴെപ്പറയുന്നവയില്‍ കുറഞ്ഞ തുക ഏതാണോ അതിനായിരിക്കും ഇളവ് കിട്ടുക 1 പ്രിവിലേജ് ലീവ്(എത്ര മാസമാണോ) എത്രയാണോ അതിനെ ശരാശരി പ്രതിമാസ ശമ്പളവുമായി ഗുണിച്ചെടുക്കുന്ന തുക 2 ശരാശരി പ്രതിമാസ ശമ്പളത്തെ 10 കൊണ്ട് ഗുണിച്ചെടുക്കുന്ന തുക 3 മൂന്നു ലക്ഷം രൂപ 4 കൃത്യമായ ലീവ് സറണ്ടര്‍ തുക എത്രയാണെന്നാല്‍ അത് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ 1 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കമ്മ്യൂട്ട് ചെയ്ത് കിട്ടുന്ന പെന്‍ഷന്‍ തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവ് കിട്ടും സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്ക് താഴെപ്പറയുന്നവയില്‍ കുറവേതാണോ അത് 1 ഗ്രാറ്റുവിറ്റി കൈപ്പറ്റിയെങ്കില്‍, പെന്‍ഷന്‍ ലഭിച്ചതിന്റെ പരമാവധി മൂന്നിലൊന്ന തുക വരെ 2 ഗ്രാറ്റുവിറ്റി ലഭിക്കാത്ത ആളാണെങ്കില്‍ പെന്‍ഷന്‍ തുകയുടെ പാതി വോളിന്ററി റിട്ടയര്‍മെന്റ്(വി.ആര്‍.എസ്) വഴിയുള്ള ആനുകൂല്യം വോളിന്ററി റിട്ടയര്‍മെന്റ് പദ്ധതി പ്രകാരം പിരിയുമ്പോള്‍ ലഭിച്ച നഷ്ടപരിഹാര തുകയില്‍ അഞ്ച് ലക്ഷം രൂപ വരെ നികുതി ഇളവിന് അര്‍ഹതയുണ്ട് പി.എഫ് പി.എഫില്‍ നിന്ന് ലഭിക്കുന്ന തുക നികുതിരഹിതമായിരിക്കും. അഞ്ച് വര്‍ഷത്തില്‍ കുറവ് സര്‍വീസ് മാത്രമേയുള്ളൂവെങ്കില്‍ പി.എഫ് തുക പിന്‍വലിച്ചാല്‍ നികുതി നല്‍കേണ്ടിവരും. അതുപോലെ ഇ.പി.എഫിലെ ശേഷിക്കുന്ന തുക പിന്‍വലിക്കുന്നതിലും നികുതി ഇളവ് കിട്ടുന്നതിന് ചില നിബന്ധനകളുണ്ട്. വീട്ടുവാടക വീട്ടുവാടക ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തുകയ്ക്കും താഴെപ്പറയും വിധം ഏതാണോ കുറവ് അത് പരിഗണിക്കും 1 വീട്ടുവാടകയായി ലഭിച്ച തുക 2 വാടകയായി നല്‍കിയത്-ശമ്പളത്തിന്റെ 10 ശതമാനം 3 ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളിലുള്ളവര്‍ക്ക് ശമ്പളത്തിന്റെ 50 ശതമാനം. മറ്റിടങ്ങളിലുള്ളവര്‍ക്ക് 40 ശതമാനം ഡിവിഡന്റ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നോ, അല്ലെങ്കില്‍ ഓഹരി മുഖേനയോ കിട്ടുന്ന ഡിവിഡന്റ് തുക വ്യക്തിയെ സംബന്ധിച്ച് നികുതിരഹിതമാണ്. അതാത് കമ്പനികള്‍ ഡിവിഡന്റ് തുകയ്ക്ക് ആനുപാതികമായി നികുതി നല്‍കുന്നുണ്ട് ഇക്വറ്റികള്‍ ഇക്വിറ്റി, ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട് ഇതില്‍ മൂന്നിലും ഒരു വര്‍ഷത്തിലധികം സൂക്ഷിച്ച പണം പിന്‍വലിക്കുമ്പോള്‍ കിട്ടുന്ന തുകയ്ക്ക് നികുതി നല്‍കേണ്ട. ദീര്‍ഘകാല നിക്ഷേപമായി ഇത് പരിഗണിക്കുന്നു സൂപ്പറാന്വേഷന്‍ ഫണ്ട് അംഗീകൃത സൂപ്പറാന്വേഷന്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പണത്തിനും വ്യക്തികള്‍ നികുതി നല്‍കേണ്ടതില്ല ടി.എ ടി.എ(യാത്രാബത്ത) ഇനത്തില്‍ പ്രതിമാസം 800 രൂപ വരെ നികുതി ഒഴിവാകും. അതായത് പ്രതിവര്‍ഷം 9600 രൂപ വരെ ഇങ്ങനെ നികുതി ഒഴിവ് കിട്ടും. ടി.എ എന്ന് അര്‍ഥമാക്കുന്നത് ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രാചിലവാണ്. കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഹോസ്റ്റല്‍ അലവന്‍സും വിദ്യാഭ്യാസ ചിലവ് ഇനത്തില്‍ ഓരോ കുട്ടിക്കുമായി പ്രതിമാസം 100 രൂപ ഇളവ് കിട്ടും. എന്നാല്‍ ഇത് രണ്ട് കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ പ്രതിമാസം 300 രൂപ വരെ ഓരോ കുട്ടിക്കും കിട്ടും. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രം. സെക്യൂരിറ്റി തുകയുടെ പലിശ സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനം. പലിശയായും, പ്രീമിയമായും കിട്ടുന്ന തുക. സര്‍ട്ടിഫിക്കറ്റുകളിലെയും ബോണ്ടുകളിലെയും തുകയും നികുതി രഹിതമാണ്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!