ഇ-ഫയലിങ്ങിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും എന്നതാണ് സര്‍ക്കാരിന്റെ നയം എന്നതിനു തെളിവാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറുകള്‍. നികുതിവകുപ്പിനും നികുതിദായകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഇ-ഫയലിങ് എന്നതില്‍ പൊതുവെ അഭിപ്രായസമന്വയമുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സാക്ഷരത വളരെ കുറവുള്ള മുതിര്‍ന്ന തലമുറയും ഇതിന്റെ നൂലാമാലകള്‍ മനസ്സിലാക്കിയിരിക്കണമെന്നു വരുമ്പോള്‍ സ്വയം ഫയല്‍ ചെയ്യാനാകാതെ നികുതി വിദഗ്ദ്ധരെ സമീപിക്കേണ്ടി വരുന്നു എന്നതും ഒരു സത്യമാണ്. അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വിധേയവരുമാനമുള്ളവര്‍ ഇ-ഫയല്‍ ചെയ്തിരിക്കണമെന്ന പുതിയ നിബന്ധന ഒട്ടേറെപ്പേരെ ഇ-ഫയലിങ് ഗണത്തിലേക്ക് കൊണ്ടുവരും എന്നതില്‍ സംശയമില്ല. (മുമ്പ് ഈ പരിധി 10 ലക്ഷമായിരുന്നു). മേല്‍പ്പറഞ്ഞതു കൂടാതെ ആദായനികുതി നിയമത്തിലെ 44എ, ബി എന്ന വകുപ്പുപ്രകാരം ടാക്‌സ് ഓഡിറ്റിനു ബാധ്യതയുള്ളവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഇ-ഫയല്‍ ചെയ്യണം എന്നുള്ള പുതിയ ചട്ടം ഓഡിറ്റര്‍മാരെയും കെണിയിലാക്കിയിരിക്കുകയാണ്. മുമ്പുള്ള നടപടിക്രമപ്രകാരം നികുതിദായകന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വാങ്ങി സൂക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ റിട്ടേണ്‍ ഫോമില്‍ ഓഡിറ്ററുടെ പേര്, മെമ്പര്‍ഷിപ്പ് നമ്പര്‍, ഓഡിറ്റ് തീയതി എന്നിവ പൂരിപ്പിച്ചിരിക്കണമെന്നുള്ള നിബന്ധനയുണ്ടായിരുന്നു. ഏതെങ്കിലും നിയമപ്രകാരം ഓഡിറ്റിനു ബാധ്യതയുള്ള നികുതിദായകര്‍ സ്വമേധയാ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി സപ്തംബര്‍ 30 ആണ്. റിട്ടേണിന്റെ കൂടെ അനുബന്ധങ്ങള്‍ ഒന്നും സ്വീകരിക്കാത്തതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് റിട്ടേണിന്റെ കൂടെ സമര്‍പ്പിക്കാന്‍ നിര്‍വാഹമില്ലാത്ത ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. പലരും തങ്ങളുടെ കണക്കുകള്‍ പൂര്‍ത്തിയാക്കി ഓഡിറ്റ് ചെയ്യിച്ചെടുക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ റിട്ടേണ്‍ താമസിച്ചു സമര്‍പ്പിക്കുകയും അതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ തീയതി സപ്തംബര്‍ 30 ന് മുമ്പ് കാണിക്കുകയുമാണ് ചെയ്തിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കരസ്ഥമാക്കിയിട്ടില്ലെങ്കില്‍ വകുപ്പ് 271 ബി പ്രകാരം ഒന്നരലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വന്നേക്കുമെന്നതിനാല്‍ പല ഓഡിറ്റര്‍മാരും മുന്‍ തീയതി വച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കി തങ്ങളുടെ കക്ഷികളെ 'സഹായിച്ചു' പോന്നിരുന്നു എന്നുള്ളതും സത്യമാണ്. ഈ പഴുതാണ് ഇപ്പോള്‍ നികുതി വകുപ്പ് കൊട്ടിയടച്ചിരിക്കുന്നത്. ഓഡിറ്റര്‍മാര്‍ നേരിട്ട് ഇന്‍കംടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റലായി ഒപ്പിട്ട് ഓഡിറ്റ് റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണമെന്നാണ് പുതിയ നിബന്ധന. 2012-13 സാമ്പത്തികവര്‍ഷം (അസസ്‌മെന്റ് വര്‍ഷം 2013-14) മുതലാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. നേരത്തെ കണക്കുകള്‍ ഫൈനലൈസ് ചെയ്താല്‍ ഓഡിറ്റ് ഓഫീസിലെ തിരക്ക്, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട്, പിഴശിക്ഷ എന്നിവ ഒഴിവാക്കാവുന്നതാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ 1.5.2013 ലെ 34/2013 എന്ന നോട്ടിഫിക്കേഷനിലൂടെയാണ് ഈ പുതിയ നിബന്ധന നിലവില്‍ വന്നിരിക്കുന്നത്.ബിസിനസ്സില്‍ നിന്നുള്ള വിറ്റുവരവ് ഒരു കോടിരൂപ, അഥവാ പ്രൊഫഷണില്‍ നിന്നുള്ള മൊത്തം കളക്ഷന്‍ 25 ലക്ഷം രൂപ എന്നീ പരിധികള്‍ കടക്കുന്നവര്‍ക്കാണ് വകുപ്പ് 44 എബി പ്രകാരമുള്ള ഓഡിറ്റിനുള്ള ബാധ്യത വരുന്നത്. (2011-12 സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 60 ലക്ഷം രൂപയും 15 ലക്ഷം രൂപയുമായിരുന്നു.) വകുപ്പ് 44എബി പ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കൂടാതെ ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷനെ സംബന്ധിച്ച് വകുപ്പ് 92 ഇ പ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് സംബന്ധിച്ച് വകുപ്പ് 115 ജെബി പ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയ്ക്കും ഇ-ഫയലിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!