കള്ളപ്പണം എന്ന ദുര്‍ഭൂതത്തെ മെരുക്കാനായി നമ്മുടെ ധനമന്ത്രിമാര്‍ കൊണ്ടുവരുന്ന ഓരോ നികുതി പരിഷ്‌കാരങ്ങളെപ്പറ്റിയും അറിയുമ്പോള്‍ പ്രസിദ്ധ സാഹിത്യകാരന്‍ സി.ആര്‍. ഓമനക്കുട്ടന്‍ പണ്ട് എഴുതിയ 'പോക്കറ്റടിക്കാരുടെ ഗ്രാമം' എന്നോ മറ്റോ പേരുള്ള കഥയാണ് ഓര്‍മ വരുന്നത്. അടുത്ത ഗ്രാമത്തില്‍ വിലസിയിരുന്ന ഒരു പോക്കറ്റടിവിദഗ്ധന്‍ ഒരു പരീക്ഷണം നടത്തിക്കളയാം എന്നുറച്ച് പോക്കറ്റടിക്കാരുടെ ഗ്രാമത്തിലേക്കു വരുന്നു. തലക്കെട്ടിനിടയില്‍ അന്നത്തെ ഒരു കാലണയും തിരുകിയാണയാള്‍ ചെന്നത്. കുറച്ചുപേര്‍ കൂട്ടം കൂടി സൊള്ളിക്കൊണ്ടിരുന്ന ഒരു വൃക്ഷത്തറയില്‍ അയാളും കൂടി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാലണ അതേപടി തലക്കെട്ടില്‍ തന്നെയുണ്ട്! പുച്ഛത്തോടെ അയാള്‍ എല്ലാവരും കേള്‍ക്കേ പറഞ്ഞു 'ഫൂ... പോക്കറ്റടിക്കാരുടെ ഗ്രാമം പോലും!' ഇത് കേട്ട് അവിടെ കൂടിയിരുന്നയാള്‍ അതേ ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു 'ഫൂ... എടുക്കാത്ത കാലണയുമായി നടക്കുകയാണ്!' എന്ന്! അതുപോലെ തന്നെയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സമാന്തരമെന്നോണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ളപ്പണ മേഖലയും. ഓരോ പരിഷ്‌കാരത്തിനും മറുമരുന്ന് കണ്ടുപിടിക്കാനുള്ള വൈദഗ്ധ്യം ഈ മേഖലയിലുള്ളവര്‍ക്കുണ്ടെന്നുള്ളതിന് കാലം സാക്ഷി. നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി)ത്തിന്റെ അഞ്ചു ശതമാനത്തോളം വരും റിയല്‍ എസ്‌റ്റേറ്റ് മേഖല. കാര്‍ഷിക രംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയും ഇതുതന്നെ. 'പ്രൈവറ്റ് പേപ്പര്‍ ഓണ്‍ ബ്ലാക്ക് മണി' എന്ന പേരില്‍ സര്‍ക്കാറിന് ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വളരെയധികം കള്ളപ്പണ ഇടപാട് നടക്കുന്ന ഒന്നാണെന്ന് പറയുകയുണ്ടായി. ഇടപാടുകള്‍ അപ്പാടെ റിപ്പോര്‍ട്ടു ചെയ്യാതിരിക്കുക, അഥവാ കുറഞ്ഞ തുക റിപ്പോര്‍ട്ടു ചെയ്യുക എന്നിങ്ങനെ പല തരത്തില്‍ കള്ളപ്പണത്തിന്റെ ക്രയവിക്രയം നടന്നുപോരുന്നു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!