പിപിഎഫില്‍ നിക്ഷേപിക്കാനുള്ള പരിധി പ്രതിവര്‍ഷം ഒന്നരലക്ഷം രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ആദായനികുതി വകുപ്പ് 80 സി പ്രകാരമുള്ള നിക്ഷേപങ്ങളുടെ പരിധിയിലാണ് പിപിഎഫ് നിക്ഷേപം വരിക. പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ ആദായ നികുതിയിളവ് കിട്ടുമെന്നുമാത്രമല്ല, നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതില്ല. ഈ സാമ്പത്തിക വര്‍ഷത്തില്‍ 8.70 ശതമാനമാണ് പിപിഎഫ് പലിശനിരക്ക്. നിക്ഷേപത്തിന്റെ പലിശമാസംതോറും കണക്കാക്കി വര്‍ഷാവസാനത്തിലാണ് മുതലിനോടൊപ്പം ചേര്‍ക്കുന്നത്. അഞ്ചാംതിയതിക്കും മാസത്തിലെ അവസാന ദിവസത്തിനും ഇടയില്‍ എക്കൗണ്ടിലുള്ള ഏറ്റവും കുറഞ്ഞ തുകയുടെ പലിശയാണ് കണക്കാക്കുക. അഞ്ചാം തിയതിക്ക് ശേഷമാണ് എക്കൗണ്ടില്‍ പണംനിക്ഷേപിക്കുന്നതെങ്കില് ആമാസത്തെ പലിശലഭിക്കില്ലെന്ന് ഓര്‍ക്കുക. മാസംതോറും അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഒറ്റത്തവണയായോ പിപിഎഫില്‍ നിക്ഷേപം നടത്താം. 15 വര്ഷക്കാലാവധിയിലേക്കാരംഭിക്കാവുന്ന പിപിഎഫ് നിക്ഷേപം വേണമെങ്കില്‍ 30 വര്‍ഷം വരെ നീട്ടാവുന്നതാണ്. കോടതിക്കുപോലും ഈ നിക്ഷേപത്തിലെ പണംകണ്ടുകെട്ടാന് കഴിയില്ലെന്നതാണ് ശ്രദ്ധേയം.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!