ന്യൂഡല്‍ഹി: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ചെന്നൈ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തുന്നു. മൈക്രോസോഫ്റ്റില്‍നിന്ന് പുതിയ നിര്‍മാണ കരാര്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് നവംബര്‍ ഒന്നുമുതല്‍ പ്ലാന്റ് അടയ്ക്കുന്നത്. മൈക്രോസോഫ്റ്റുമായുള്ള 7200 കോടി ഡോളറിന്റെ കരാര്‍ കഴിഞ്ഞ ഏപ്രിലാണ് അവസാനിച്ചത്. നവംബര്‍ ഒന്നുമുതല്‍ നോക്കിയ ചെന്നൈ പ്ലാന്റുമായി നിര്‍മാണ കരാറുകളൊന്നുമില്ലെന്ന് മൈക്രോ സോഫ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ആദയ നികുതി വകുപ്പിന്റേ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നികുതിയിനത്തില്‍ 2,500 കോടി രൂപ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ചെന്നൈ പ്ലാന്റില്‍നിന്ന് 25,000 കോടി രൂപയോളം ഫിന്‍ലന്‍ഡിലെ നോക്കിയ ആസ്ഥാനത്തേയ്ക്ക് കൈമാറ്റം ചെയ്തതായാണ് വകുപ്പ് കണ്ടെത്തിയത്. മൊബൈല്‍ ഹാന്‍ഡ്സെറ്റിനുള്ള സോഫ്റ്റ് വേര് വാങ്ങുന്നതിനാണ് ഈ പണം കൈമാറിയതെന്നാണ് നോക്കിയ വ്യക്തമാക്കിയത്. ഇതിന് 1961ലെ ഇന്ത്യന്‍ ആദായ നികുതി നിയമമനുസരിച്ച് 10 ശതമാനം നികുതി അടയ്ക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് കരാര്‍ അവസാനിച്ചതോടെ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!