ന്യൂഡല്‍ഹി: പ്രതിസന്ധിയിലേക്ക് നീങ്ങിയ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യു.ബി.ഐ.) യെ ഐ.ഡി.ബി.ഐ.യില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ധന മന്ത്രാലയം ഉടന്‍തന്നെ ഇരു ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കുമെന്നാണ് സൂചന. യുണൈറ്റഡ് ബാങ്കിനെ ഏറ്റെടുത്താല്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ ഐ.ഡി.ബി.ഐ. ബാങ്കിന് സാന്നിധ്യം ശക്തിപ്പെടുത്താനാകും. മാത്രമല്ല, ഇരു ബാങ്കുകളും ഇന്‍ഫോസിസിന്റെ കോര്‍ ബാങ്കിങ് സേവനമായ ഫിനാക്കിള്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ സാങ്കേതിക വിദ്യയുടെ സംയോജനം ബുദ്ധിമുട്ടുണ്ടാക്കില്ല. ലയനത്തെക്കുറിച്ച് വാര്‍ത്തകള്‍ ഇരുകൂട്ടരും നിഷേധിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ യു.ബി.ഐ.യുടെ ഓഹരി വില വ്യാഴാഴ്ച 45.20 രൂപയിലേക്ക് ഉയര്‍ന്നു. ഒടുവില്‍ 6.45 ശതമാനം നേട്ടവുമായി 42.90 എന്ന നിലയിലാണ് അവസാനിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യു.ബി.ഐ. തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ ബാങ്കിന്റെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അര്‍ച്ചന ഭാര്‍ഗവ രാജിവെച്ചിരുന്നു. ലയന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ പുതിയ ചെയര്‍മാനെ നിയമിച്ചിട്ടില്ല.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!