ന്യൂഡല്‍ഹി: 2028 ഓടെ ജപ്പാനെ പിന്നിലാക്കി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സാമ്പത്തിക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെബര്‍ . ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാവുകയെന്നും സെബറിന്റെ ലോക സാമ്പത്തിക ലീഗ് ടേബിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാനഡയാണ് ഇന്ത്യക്ക് മുന്നിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ 30 സമ്പദ്ഘടനകളുടെ പട്ടികയാണ് റിപ്പോര്‍ട്ടിലുള്ളത്. 5, 10, 15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അനുമാനവും റിപ്പോര്‍ട്ടിലുണ്ട്. 2013ല്‍ 1,75,800 കോടി ഡോളറാണ് ഇന്ത്യയുടെ ജിഡിപി. ഇത് 2018 ആകുന്നതോടെ 2,48,100 കോടി ഡോളറായി ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തെത്തും. 2023 ആകുമ്പോള്‍ ജിഡിപി 4,12,400 കോടി ഡോളറിലെത്തുകയും നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. 2028ല്‍ ജിഡിപി 6,56,000 കോടി ഡോളറാകുന്നതോടെയാണ് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!