കാലാവധി പൂര്‍ത്തിയായി പോളിസി തുക കൈയില്‍ കിട്ടിയപ്പോള്‍ സുഗതന് കടുത്ത നിരാശ. ഇതെന്തിനുണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചുപോയി. 20 വര്‍ഷം മുമ്പ് ഏറെ പ്രതീക്ഷയോടെയാണ് പോളിസിയെടുത്തത്. അന്ന് ഇടത്തരക്കാരന്‍ പോലും സ്വപ്നം കാണുന്നത്ര വലിയ തുകയായിരുന്നു ഒരു ലക്ഷം എന്നത്. അത്രയും കിട്ടിയാല്‍ മകളുടെ വിവാഹം ആര്‍ഭാടമായി നടത്താം. അല്ലെങ്കില്‍ മകന്റെ പഠിപ്പിനു പണം ഉറപ്പാക്കാം, കണക്കുകൂട്ടലുകള്‍ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ ഏറെ കഷ്ടപ്പെട്ടാണെങ്കിലും 2000 രൂപ മാസശമ്പളത്തില്‍ നിന്ന് 280 രൂപ മിച്ചം പിടിച്ച് പ്രീമിയം മുടക്കം കൂടാതെ തന്നെ അടച്ചു. കാലാവധി കഴിഞ്ഞപ്പോള്‍ ഒന്നേ കാല്‍ ലക്ഷം രൂപയോളം കിട്ടുകയും ചെയ്തു. പക്ഷേ അതെന്തിനു തികയും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. 1994 ല്‍ പവന് 3000 രൂപയേയുണ്ടായിരുന്നുള്ളൂ. ഒരു ലക്ഷം രൂപയ്ക്ക് 30 പവന്‍ ഉറപ്പായിരുന്നു. പക്ഷേ ഇന്ന് അഞ്ചു പവന്‍ തികച്ചു കിട്ടില്ല. മെരിറ്റില്‍ അഡ്മിഷന്‍ നേടിയ മകന് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസിനു തന്നെ കഷ്ടിയാണ് കിട്ടിയ തുകയെന്നതാണ് സുഗതനെ തകര്‍ത്തു കളഞ്ഞത്. ഇത് ഒരു സുഗതന്റെ മാത്രം അനുഭവമല്ല. ഏറെ കണക്കുകൂട്ടലുകളോടെ പരമ്പരാഗത പോളിസിയെടുത്ത ഓരോരുത്തരുടേയുമാണ്. ഇവിടെ കുറ്റം പോളിസിയുടേതോ ഇന്‍ഷുറന്‍സ് കമ്പനിയുടേയോ? രണ്ടുമല്ല. കമ്പനി വാഗ്ദാനം ചെയ്തതിലും അല്‍പം കൂടുതല്‍ തുക തന്നെയാണ് നല്‍കിയത്. വില്ലനായത് പണപ്പെരുപ്പമാണ്. 20 വര്‍ഷം മുമ്പ് പതിനായിരം രൂപയ്ക്കുണ്ടായിരുന്ന മൂല്യം പോലും ഇന്ന് ഒരു ലക്ഷം രൂപയ്ക്കില്ലെന്നതാണ് പ്രശ്‌നം. ഇവിടെ ഭാവി ലക്ഷ്യമിട്ട് പരമ്പരാഗത പോളിസിയെടുക്കുന്ന ഓരോരുത്തരും അറിയേണ്ട ഒരു കാര്യമുണ്ട്. ഇന്ന് ഒരു കോടിയെന്ന ഉയര്‍ന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവന് നാളെ അത് കയ്യില്‍ കിട്ടുമ്പോള്‍ സുഗതനെ പോലെ നിരാശപ്പെടേണ്ടി വരും. കാരണം പണപ്പെരുപ്പം പരമ്പരാഗത പോളിസികളുടെ നേട്ടം അപ്പാടെ കാര്‍ന്ന് തിന്നും
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!