ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി.യില്‍ നിന്ന് ഓണ്‍ലൈന്‍ ടേം പ്ലാന്‍. ദിവസം 40 രൂപ മാറ്റിവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ സ്വന്തം കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കാം. അതും എല്‍.ഐ.സി. എന്ന വിശ്വസ്തമായ പൊതുമേഖലാ കമ്പനിയില്‍ നിന്നു തന്നെ. അതെ, ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് എല്‍.ഐ.സി.യുടെ ഓണ്‍ലൈന്‍ ടേം പോളിസി എത്തിയിരിക്കുന്നുഎല്‍.ഐ.സി. ഇടേം. ഓണ്‍ലൈന്‍ അല്ലാത്ത ടേം പോളിസിയേക്കാള്‍ 15 മുതല്‍ 40 ശതമാനം വരെ കുറവാണ് ഇതിന്റെ പ്രീമിയം. പുക വലിക്കാത്തവര്‍ക്കാണ് വലിയ നേട്ടം. 50 ലക്ഷത്തിനു മേലുള്ള കവറേജ് വാങ്ങുമ്പോള്‍ ഒറ്റയടിക്ക് പ്രീമിയം 40 ശതമാനം വരെ കുറയും. പുകവലിക്കാരുടെ ലാഭം 15 ശതമാനത്തിലൊതുങ്ങും. 30 കാരനായ പുകവലിക്കാത്ത വ്യക്തിക്ക് 50 ലക്ഷം രൂപയുടെ കവറേജിന് വര്‍ഷം ഏതാണ്ട് 8,200 രൂപ നല്‍കിയാല്‍ മതി. ഒരു കോടിയുടെ കവറേജിന് 16,400 രൂപയും. അതായത് ദിവസം 20 രൂപ നീക്കിവെച്ചാല്‍ അര കോടിയുടേയും 40 രൂപയുണ്ടെങ്കില്‍ ഒരു കോടിയുടേയും കവറേജ്. പോളിസി ഉടമ ആകസ്മികമായി മരണപ്പെട്ടാലും കുടുംബത്തിന് ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ഇത്രയും കവറേജ് ഉള്ള പോളിസികള്‍ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇതിന്റെ പകുതി വിലയ്ക്ക് ലഭിക്കുന്നുണ്ടിപ്പോള്‍. വളരെ കുറഞ്ഞ പ്രീമിയത്തില്‍ സ്വകാര്യ കമ്പനികള്‍ ഓണ്‍ലൈന്‍ ടേം പ്ലാന്‍ ലഭ്യമാക്കിയിട്ട് വര്‍ഷം നാലഞ്ചായി. കുറഞ്ഞ ചെലവില്‍ ഓണ്‍ലൈന്‍ പ്ലാനുകളുമായി സ്വകാര്യ കമ്പനികള്‍ എത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള എല്‍.ഐ.സി. അത്തരം പോളിസി അവതരിപ്പിക്കുന്നത് കാത്തിരിക്കുകയായിരുന്നു വലിയൊരു വിഭാഗം ആളുകള്‍. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അവര്‍ ഓണ്‍ലൈന്‍ ടേം പ്ലാനുമായി എത്തിയത്. 35 വര്‍ഷം എന്ന നീണ്ട കാലയളവിലേയ്ക്ക് കവറേജ് ലഭിക്കും എന്നതാണ് എല്‍.ഐ.സി. ഇടേമിന്റെ പ്രത്യേകത. മാത്രമല്ല, പല കമ്പനികളും നിശ്ചിത നഗരങ്ങളില്‍ മാത്രമായി ഓണ്‍ലൈന്‍ വിപണനം പരിമിതപ്പെടുത്തിയിട്ടുള്ളപ്പോള്‍ എല്‍.ഐ.സി. രാജ്യത്തിന്റെ എല്ലാ കോണിലും ഈ ഉത്പന്നം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ക്ലെയിമുണ്ടായാല്‍ പണം നല്‍കുന്ന കാര്യത്തിലും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് എല്‍.ഐ.സി. കുറഞ്ഞ വിലയ്ക്ക് പോളിസി വില്‍ക്കുന്നതില്‍ കാട്ടുന്ന ശ്രദ്ധ, ക്ലെയിം സെറ്റില്‍മെന്റിന്റെ കാര്യത്തില്‍ പല സ്വകാര്യ കമ്പനികളും കാട്ടാറില്ലെന്നതാണ് വസ്തുത. ക്ലെയിം സെറ്റില്‍മെന്റ് അനുപാതക്കണക്കുകള്‍ അതു വ്യക്തമാക്കുന്നു. എല്‍.ഐ.സി. 100 ഡെത്ത് ക്ലെയിമുകള്‍ ലഭിക്കുമ്പോള്‍ 97 ഉം നല്‍കുന്നു. എന്നാല്‍, ചില സ്വകാര്യ കമ്പനികള്‍ 70 എണ്ണം പോലും നല്‍കുന്നില്ല. അതുകൊണ്ടു തന്നെയാണ് എല്‍.ഐ.സി.യുടെ ഓണ്‍ലൈന്‍ പ്ലാനിനായി ഉപഭോക്താക്കള്‍ കാത്തിരുന്നത്. 95 ശതമാനത്തിനു മേല്‍ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോയുള്ള ചില സ്വകാര്യ കമ്പനികളുടെ ഓണ്‍ലൈന്‍ ടേം പ്ലാനുകള്‍ എല്‍.ഐ.സി.യുടേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ. എല്‍.ഐ.സി. ഇടേം ഒറ്റ നോട്ടത്തില്‍ കുറഞ്ഞ സം അഷ്വേര്‍ഡ്: 25 ലക്ഷം ചേരാവുന്ന പ്രായം: 18 മുതല്‍ 60 വയസ് വരെ പരമാവധി കവറേജ് : 75 വയസ് വരെ കാലാവധി: 10 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ പ്രീമിയം അടയ്‌ക്കേണ്ട രീതി: വാര്‍ഷികം മെഡിക്കല്‍ റിപ്പോര്‍ട്ട്: ആവശ്യമെങ്കില്‍ മാത്രം ലഭ്യമാക്കേണ്ട വിവരങ്ങള്‍: ജോലി, വിദ്യാഭ്യാസ യോഗ്യത, പ്രായം, ആരോഗ്യസ്ഥിതി, പാന്‍ നമ്പര്‍, വരുമാനത്തിന്റെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്താണ് ടേം പ്ലാനുകള്‍? ശുദ്ധ ഇന്‍ഷുറന്‍സ് ഉത്പന്നമാണ് ടേം പ്ലാനുകള്‍. പോളിസിയുടമ മരിച്ചാല്‍ സം അഷ്വേര്‍ഡ് തുക അനന്തരാവകാശിക്ക് കിട്ടും. പക്ഷേ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസിയുടമ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഒന്നും കിട്ടില്ല; അടച്ച പ്രീമിയം പോലും. പക്ഷേ, എന്‍ഡോവ്‌മെന്റ്, മണി ബാക്ക് പോളിസികളെ അപേക്ഷിച്ച് ഇവയുടെ പ്രീമിയം വളരെ തുച്ഛമാണ്. ഇതേ പോളിസികള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുമ്പോള്‍ പ്രീമിയം വീണ്ടും ഗണ്യമായി കുറയും. കാരണം ഏജന്‍സി കമ്മീഷന്‍ അടക്കമുള്ള ചെലവുകള്‍ കമ്പനിക്കുണ്ടാകില്ലെന്നതു തന്നെ.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!