കൊച്ചി : എടിഎം കൗണ്ടറുകളിലെ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ ഒരുങ്ങുന്നു. ഓരോ ഇടപാടുകാര്‍ക്കും എത്ര രൂപ ഈടാക്കുമെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎമ്മിലെ എല്ലാ ഇടപാടുകളും സൗജന്യമാണ്. മറ്റു ബാങ്കുകളില്‍ പ്രതിമാനം അഞ്ചു ഇടപാടുകള്‍ വരെ സൗജന്യമായി നടത്താം. അതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നുള്ളൂ. ഇതാണ് ഇനി എല്ലാ ഇടപാടുകള്‍ക്കുമായി മാറ്റുന്നത്. ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടുപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 4-5 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. അതായത്, രാജ്യത്തെ മുഴുവന്‍ എടിഎമ്മുകള്ക്കുമായി പ്രതിമാസം 360 കോടി രൂപ മുതല്‍ 400 കോടി രൂപ വരെ ചെലവുവരുമെന്നാണ് അനുമാനം. ഇതു ഇടപാടുകാരില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് ബാങ്കുകളുടെ നീക്കം. അല്ലെങ്കില്‍ ലാഭത്തില്‍ വന്ഇടിവുണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!