banking & insurance News

വീടും വീട്ടുപകരണങ്ങളും ചുരുങ്ങിയ ചെലവില്‍ ഇന്‍ഷുര്‍ ചെയ്യാം

വീട്, വീട്ടുപകരണങ്ങള്‍ , സാധന സാമഗ്രികള്‍ തുടങ്ങി എല്ലാം ഒരു കുടകീഴില്‍ ഇന്‍ഷുര്‍ ചെയ്യാം. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പുറത്തിറക്കിയ ഹൗസ് ഹോള്‍ഡേഴ്‌സ് പാക്കേജാണ് ഇവയ്ക്ക് ഏറ്റവും അനുയോജ്യം. ലളിതമായ നടപടി ക്രമങ്ങളോടുകൂടിയ പോളിസിയാണിത്. കേരളത്തില്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും നാം ധാരാളം പണം ചെലവഴിക്കുന്നു. പക്ഷേ, ഇവ സംരക്ഷിക്കാന്‍ നാമമാത്രമായ തുകയേ ചെലവാക്കുന്നുള്ളൂ. ഒന്നുകില്‍ റിസ്‌ക്കുകളെ കുറിച്ചുള്ള അറിവില്ലായ്മയോ അതല്ലെങ്കില്‍ റിസ്‌ക്കുകള്‍ കവര്‍ ചെയ്യാനായി ധാരാളം പണം മുടക്കണമെന്ന ആശങ്കമൂലമോ നമ്മളില്‍ പലരും ഇന്‍ഷുറന്‍സ് എടുക്കാറില്ല. നിര്‍ഭാഗ്യവശാല്‍ പ്രകൃതി ദുരന്തങ്ങള്‍, കളവ്, പിടിച്ചുപറി, മോഷണം തുടങ്ങി ഒട്ടനവധി റിസ്‌ക്കുകള്‍ നമുക്കു ചുറ്റും ഇന്ന് ധാരാളമായി അരങ്ങേറുന്നു. വര്‍ഷംതോറും ഒരു ചെറിയ പ്രീമിയം അടച്ചാല്‍ മനസ്സമാധനത്തോടെ ജീവിക്കാം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം ലഭ്യമാവുന്നതുമാണ്. റിസ്‌ക്കുകള്‍ നിരവധി വീടിനും സാധനസാമഗ്രികള്‍ക്കും സാധാരണയായി സംഭവിച്ചേക്കാവുന്ന റിസ്‌ക്കുകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം. തീപിടുത്തം, ഗ്യാസ് സിലിണ്ടര്‍, മണെണ്ണ സ്റ്റൗ, ഇലക്ട്രിക് ഹീറ്റര്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍ , കാട്ടുതീ, തൊട്ടടുത്ത വീട്ടില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പടര്‍ന്നേക്കാവുന്ന തീ എന്നിവ ഇതില്‍ പ്രധാനമാണ്. പ്രകൃതിക്ഷോഭങ്ങളില്‍ ശക്തിയായ കാറ്റു വീശുമ്പോള്‍ തൊട്ടടുത്ത വൃക്ഷങ്ങള്‍ വീടിന്മേലോ മതിലിന്മേലോ കട പുഴകി വീഴാം. അതുപോലെ കാറ്റില്‍ ഓട്, ഷീറ്റ് എന്നിവ പറന്നുപോകാനും ഇടയുണ്ട്. താഴ്ന്ന സ്ഥലങ്ങളാണെങ്കില്‍ വെള്ളം കയറി വീടിനും സാധന സാമഗ്രികള്‍ക്കും കേടു സംഭവിക്കാനും, മതിലിടിഞ്ഞു വീഴാനും സാധ്യതയുണ്ട്. സുനാമിപോലുള്ള സംഭവങ്ങള്‍ വിരളമാണെങ്കിലും തീരദേശത്തുള്ളവര്‍ക്ക് അതൊരു ഭീഷണിതന്നെ. മലമ്പ്രദേശത്തുള്ളവര്‍ക്കാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാം. ഭൂമികുലുക്കം വന്നാല്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. റോഡിന് അഭിമുഖമായുള്ള വീട്, മതില്‍, ഗേറ്റ് എന്നിവയ്ക്കും വാഹനാപകടങ്ങള്‍ മുഖേന കേടുപാടുകള്‍ ഉണ്ടാവാം. കൂട്ടംകൂടി ആളുകള്‍ വന്നുള്ള ആക്രമണം, കേടുവരുത്തല്‍ എന്നിവയും സംഭവിക്കാവുന്ന റിസ്‌ക്കുകളാണ്. ഇതുകൂടാതെ വീട്ടിലെ സാധനസാമഗ്രികള്‍ കളവു പോവാനിടയുണ്ട്. വീട് കുത്തിപൊളിക്കുക, ചുമര്‍ തുരക്കുക, വീടിനും, സാധനസാമഗ്രികള്‍ക്കും കേടുപാടുകള്‍ വരുത്തുക, ഒന്നും കിട്ടിയില്ലെങ്കില്‍ വിദ്വേഷം തീര്‍ക്കാനായി കയ്യില്‍ കിട്ടിയ സാധനങ്ങള്‍ നശിപ്പിക്കുക എന്നതും സര്‍വ്വസാധാരണമാണ്. മേല്‍പറഞ്ഞ എല്ലാ റിസ്‌ക്കുകളും കവര്‍ ചെയ്യാന്‍ നമുക്ക് ഈ പോളിസിയിലൂടെ സാധ്യമാണ്. വീട് എന്ന നിര്‍വചനത്തില്‍ കെട്ടിടം, ചുറ്റുമതില്‍, ഗേറ്റ് എന്നിവ പ്രത്യേകം എടുത്തുപറഞ്ഞു ഉള്‍പ്പെടുത്താവുന്നതാണ്. വീടിനകത്തെ സാധനസാമഗ്രികളില്‍ ഫര്‍ണീച്ചര്‍ , ഇലക്ട്രിക്കള്‍/ഇലക്ട്രോണിക് ഉപകരണങ്ങള്‍ , വ്യക്തിഗത സാധനസാമഗ്രികള്‍ മുതലായവ ഉള്‍പ്പെടുന്നതാണ്. നമ്മുടെ നാട്ടില്‍ 99 ശതമാനം വീടുകളും ഇന്‍ഷുര്‍ ചെയ്തിട്ടില്ല. ഇന്‍ഷുര്‍ ചെയ്യുന്നത് എങ്ങനെയെന്നും, കവര്‍ ചെയ്താല്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ , അടയ്‌ക്കേണ്ട പ്രീമിയം, ക്ലെയിം ചെയ്യേണ്ട നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. വീടിന്റെ വിലയും സാധനസാമഗ്രികളുടെ വിലയും പരമാവധി സംഭവിച്ചേക്കാവുന്ന നഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോളിസിയിലൂടെ കവര്‍ ചെയ്യുന്നത്. സാധാരണ പോളിസികളില്‍ യഥാര്‍ത്ഥ വിലയ്ക്ക് ഇന്‍ഷുര്‍ ചെയ്തില്ലെങ്കില്‍ ഒരു ക്ലെയിം ഉണ്ടായാല്‍ , കിട്ടുന്ന നഷ്ടപരിഹാരത്തുകയില്‍ ആനുപാതികമായ കുറവുണ്ടായിരിക്കും. എന്നാല്‍ മേല്‍പറഞ്ഞ പോളിസിയില്‍ ഫസ്റ്റ്‌ലോസ് ബേസിസില്‍ ഇന്‍ഷുര്‍ ചെയ്യുന്നതിനാല്‍ അണ്ടര്‍ ഇന്‍ഷുറന്‍സ് ബാധകമായിരിക്കുന്നതല്ല. പോളിസിയില്‍ വീട്ടിലെ സാധനസാമഗ്രികളുടെ വിശദ വിവരങ്ങള്‍ നല്‍കേണ്ടതില്ല. തന്മൂലം ഇന്‍ഷുര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. അതുപോലെതന്നെ ഒരു തവണ ശരാശരി നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാധനസാമഗ്രികളുടെ വിലയെ അടിസ്ഥാനമാക്കി ഇന്‍ഷുര്‍ ചെയ്യുന്ന തുക നിശ്ചയിച്ചാല്‍ മതി. ഇതിനെ ഫസ്റ്റ് ലോസ് ബേസിസ് എന്നാണ് ഇന്‍ഷുറന്‍സില്‍ പറയുന്നത്. രണ്ടു സെക്ഷനുകളുള്ള പോളിസിയെ നാലു കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ കാറ്റഗറികള്‍ തിരഞ്ഞെടുക്കാം. (പട്ടിക ചുവടെ കൊടുക്കുന്നു) ഇന്‍ഷുര്‍ ചെയ്ത തുക വീട് (കെട്ടിടം, ചുറ്റുമതില്‍, ഗേറ്റ്, തുടങ്ങിയവ) 5,00,000 8,00,000 10,00,000 20,00,000 വീട്ടുപകരണങ്ങള്‍ സാധനസാമഗ്രികള്‍ മുതലായവ 2,50,000 4,00,000 5,00,000 10,00,000 വാര്‍ഷിക പ്രീമിയം തുക 499 799 999 1999 വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹൗസിങ്ങ് കോളനികള്‍ എന്നു വേണ്ട എല്ലാവര്‍ക്കും അനുയോജ്യമായ പോളിസിയാണിത്. മാത്രമല്ല ഏതുവിഭാഗത്തില്‍പെടുന്ന വരുമാനകാര്‍ക്കും മുകളില്‍പറഞ്ഞ റിസ്‌ക്കുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുവാനും ഇന്‍ഷുര്‍ ചെയ്യുവാനും സൗകര്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ നല്ലൊരുശതമാനം പേരും വീടിനും വീട്ടുപകരണങ്ങള്‍ക്കും ധാരാളം പണം ചെലവഴിക്കുന്നു. വളരെ നാമമാത്രമായ പ്രീമിയം അടച്ച് മനസ്സമാധാനത്തോടെ കഴിയുന്നതല്ലേ ഇതിനേക്കാള്‍ ഉചിതം.

banking & insurance NEWS - Headlines
WHOLESALE OFFERS

Game Zone Offer !!

Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!

Special Offers on Printing !!

We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!

Billing/ Accounting Software - Discount Offer !!

Billing softwares and Accounting software available at exciting offers on bulk purchase !!

  • slideshow_large
  • slideshow_large
  • slideshow_large
  • slideshow_large
Welcome to Kerala Vyapari Vyavasayi Ekopana Samithi..!!

Joby .V.Chungath

General Secretary

T.D.JOSEPH

Treasurer

Alex.M.Chacko

Patron

Mariyil Krishnan Nair

Vice President

P.A.M.Ibrahim

vice president

P.Ramachandran

Vice President

P.Kunhavu Haji

vice president

Devasia Mecheri

vice president

K.K.Vasudevan

Secretary

K. Ahamed Shareef

Secretary

S.Devarajan

Secretary

Najumudeen.A

Secretary

K.V.Abdul Hameed

Secretary

Vasanthakumar

Secretariat Member

K.Sethumadhavan

Secretariat Member

M.K.Thomas Kutty

Secretariat Member