വാഹന ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങള്‍ ഇനി മുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍. 'ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ' രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷുര്‍ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെ (ഐആര്‍ഡിഎ)യുടെ policyholder.gov.in വെബ്‌സൈറ്റ് വഴിയും ഈ പദ്ധതിയുടെ വിവരങ്ങള്‍ നമുക്ക് ലഭ്യമാണ്. ഒരു വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങള്‍ (രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍ചേസിസ് നമ്പര്‍, ഇന്‍ഷുര്‍ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പര്‍, പിന്‍കോഡ് എന്നിവ ആണ് ഇപ്പോള്‍ ലഭ്യമാവുന്നത്. പക്ഷേ, നിലവിലുള്ള പോളിസി ഫുള്‍ കവര്‍ ആണോ അതോ തേര്‍ഡ് പാര്‍ട്ടി ആണോ എന്ന വിവരം ഇതില്‍ ലഭ്യമല്ല. വാഹനാപകട കേസ്സുകളില്‍ വാഹനം നിര്‍ത്താതെ പോവുന്ന സാഹചര്യത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മതി, നമുക്ക് കേസ്സിന് ആസ്പദമായ മറ്റു വിവരങ്ങള്‍ ഇതുവഴി ശേഖരിക്കാന്‍ കഴിയും. 'വെഹിക്കിള്‍ ഇന്‍ഷുറന്‍സ് സ്റ്റാറ്റസ് സര്‍ച്ച്' വഴിയാണ് വിശദവിവരങ്ങള്‍ ലഭ്യമാവുക. ഐആര്‍ഡിഎയുടെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര സ്ഥാപനമാണ് 'ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ'. ഇത് 2009 ഒക്ടോബറില്‍ രൂപവത്കൃതമായി. 25 ഓളം ഇന്‍ഷുറന്‍സ് കമ്പനികളുടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്. വാഹന ഇന്‍ഷുറന്‍സിന് പുറമെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഫയര്‍, മറൈന്‍, എന്‍ജിനീയറിങ് തുടങ്ങിയ ഇന്‍ഷുറന്‍സിന്റെ വിവിധതരം ഡാറ്റകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് സ്റ്റാറ്റസ് സര്‍ക്കിള്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ നല്‍കിയാല്‍ ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങള്‍ നമുക്ക് ഇമെയില്‍ അഥവാ എസ്.എം.എസ്. ആയി ലഭ്യമാവുന്നതാണ്. പുതിയ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അതില്‍ വാഹനത്തിന്റെ എന്‍ജിന്‍ചേസിസ് നമ്പര്‍ മാത്രമേ നല്‍കാറുള്ളൂ. അതിനാല്‍, ഇവ നല്‍കിയാലേ പോളിസി വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. 1-4-2010 മുതലുള്ള വാഹന ഇന്‍ഷുറന്‍സ് വിവരങ്ങളാണ് ഇപ്പോള്‍ വെബ്‌സൈറ്റിലുള്ളത്. ഹൈദരാബാദിലുള്ള കമ്പനിയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 04066820964. email: datacenter@irda.gov.in വാഹന ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധമായ വിവരങ്ങള്‍ ഭാവിയില്‍ നമുക്ക് ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാവുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന, നോ ക്ലെയിം ബോണസ് എത്ര ശതമാനമാണെന്ന് സ്വിരീകരിക്കാന്‍ സാധ്യമാവും. വാഹന പരിശോധന കര്‍ശനമായി നടപ്പിലാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പോളിസി കൈവശമില്ലെങ്കില്‍ മൊബൈലില്‍ നിന്ന് സന്ദേശം നല്‍കിയാല്‍ പോലും വാഹന ഇന്‍ഷുറന്‍സ് നിലവിലുണ്ടോ എന്ന വിവരം അറിയാന്‍ കഴിയും. തന്മൂലം നാം ചിലപ്പോള്‍ പിഴ കൊടുക്കേണ്ടതായി വരില്ല. ഇന്ത്യയില്‍ 1,33,71,791 സ്വകാര്യ വാഹന ഇന്‍ഷുറന്‍സുകളാണുള്ളത്. ഇതില്‍ 27,51,767 തേര്‍ഡ് പാര്‍ട്ടി പോളിസികളുണ്ട്. 36,05,913 ക്ലെയിമുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാണിജ്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ ക്ലെയിം 140 ശതമാനത്തിന് മുകളിലാണ്. തന്മൂലം സമീപഭാവിയില്‍ തന്നെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ദ്ധനയുണ്ടാവാന്‍ സാധ്യതയുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ബാധ്യത 'അണ്‍ ലിമിറ്റഡ്' ആയതിനാല്‍ പലപ്പോഴും വലിയ നഷ്ടപരിഹാരം കൊടുക്കേണ്ടതായി വരുന്നുവെന്ന് കമ്പനികള്‍ പറയുന്നു. ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!