ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് , എടിഎം കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എത്രയെന്ന് ചിന്തിക്കാന്‍ പോലും ആകില്ല. സാമ്പത്തിക നഷ്ടം ഒരു വശത്ത്. തികച്ചും അപ്രതീക്ഷിതമായി, സഹായിക്കാനാരുമില്ലാത്ത സ്ഥലത്ത് നയാ പൈസ കൈയിലില്ലാതാകുന്ന അവസ്ഥയാണ് അതിലും ഭീകരം. അനുഭവിച്ചവര്‍ക്ക് അറിയാം അതിന്റെ രൂക്ഷത. പക്ഷേ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുത്താല്‍ ഇത്തരം എല്ലാവിധ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ നേടാം. ഇതെക്കുറിച്ച് നേരത്തെ എഴുതിയപ്പോള്‍ നിരവധി പേരാണ് വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചത്. നിങ്ങള്‍ ലോകത്തിന്റെ ഏതു കോണിലായാലും ഒരേ ഒരു ഫോണ്‍ വിളിയിലൂടെ കാര്‍ഡുകളെല്ലാം ബ്ലോക് ചെയ്ത് സാമ്പത്തിക നഷ്ടം ഒഴിവാക്കാം. മാത്രമല്ല താമസത്തിനോ യാത്രയ്‌ക്കോ വേണ്ട സൗകര്യങ്ങളും സാമ്പത്തികപിന്തുണയും ഉറപ്പ്. അതിനുപുറമെ അത്യാവശ്യത്തിന് പണവും കൈവശം ലഭ്യമാക്കാം. ക്രെഡിറ്റ് കാര്‍ഡ് പ്രൊട്ടക്ഷന്‍പ്ലാന്‍ എന്ന സവിശേഷമായ ഇന്‍ഷുറന്‍സ് കവറേജ് ആണ് വര്‍ത്തമാനകാല ജീവിതത്തില്‍ ഏറെ നിര്‍ണായകമായ സേവനവുമായി നിങ്ങളുടെ സഹായത്തിനെത്തുന്നത്. നിങ്ങളുടെ ബാങ്കില്‍ നിന്നു തന്നെ ഈ പ്രൊട്ടക്ഷന്‍ പ്ലാന്‍ ഇപ്പോള്‍ ലഭ്യമാണ്. അതും 1287 രൂപ, 1680 രൂപ, 1961 രൂപ എന്നിങ്ങനെ വ്യത്യസ്ത വാര്‍ഷിക പ്രീമിയത്തില്‍ . പ്രീമിയം കൂടുന്നതനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും കൂടും. ക്രെഡിറ്റ് കാര്‍ഡ് , ഡെബിറ്റ്- എടിഎം കാര്‍ഡുകള്‍ക്ക് ഇതു വഴി സംരക്ഷണം ലഭ്യമാക്കാം. യു.കെ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപിപി ഗ്രൂപ്പിന്റെ ഭാഗമായ സിപിപി ഇന്ത്യയാണ് ഈ സേവനം രാജ്യത്ത് ലഭ്യമാക്കുന്നത്. സിപിപി ഇന്ത്യയുമായി കൈകോര്‍ത്തുകൊണ്ട് മിക്ക ബാങ്കുകളും ഇപ്പോള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നു. അതിനാല്‍ ബാങ്കുകളില്‍ നിന്നോ നേരിട്ട് സിപിപി ഇന്ത്യയില്‍ നിന്നോ നിങ്ങള്‍ക്ക് ഈ സേവനം ഉറപ്പാക്കാം. ഈ പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുത്തിട്ടുള്ളവര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സിപിപി ഇന്ത്യയെ ഒരു കോള്‍ വഴി വിവരം അറിയിക്കേണ്ട ഉത്തരവാദിത്തമേ നിങ്ങള്‍ക്കുള്ളൂ. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇതിനു വേണ്ടിയുണ്ട്. വിദേശത്തു വച്ചാണ് കാര്‍ഡ് നഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങളുടെ സഹായത്തിന് അവിടത്തെ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ആളിന്റെ സേവനവും ലഭ്യമാക്കും. പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ വീണ്ടും അത് ലഭ്യമാക്കുക, മൊബൈല്‍ മോഷണം പോയാല്‍ സിം കാര്‍ഡ് ബ്ലോക് ചെയ്യുക തുടങ്ങിയ അധിക സേവനങ്ങളും പ്ലാനിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പരമാവധി 1.6 ലക്ഷം രൂപ വരെയുള്ള യാത്രാ ചെലവുകള്‍ , ഏഴു ദിവസം വരെ സംഭവിക്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള വ്യാജ ഇടപാടുകള്‍ക്ക് സംരക്ഷണം എന്നിവ കവറേജില്‍ ഉള്‍പ്പെടുന്നു. പ്ലാനില്‍ ചേരാന്‍ നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കണം. ഓണ്‍ലൈനായി ഇത് ചെയ്യാവുന്നതാണ്; ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ സിപിപി ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ. india.cppdirect.com ഒരു വര്‍ഷമാണ് പ്ലാനിന്റെ കാലാവധി. എന്നാല്‍ അംഗത്വം ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി പുതുക്കും, അതിനുള്ള ഫീസ് ആദ്യം പണം അയച്ച അക്കൗണ്ടില്‍നിന്ന് സ്ഥാപനം കളക്ട് ചെയ്യുകയും ചെയ്യും. ഇനി ഏതെങ്കിലും കാരണവശാല്‍ സേവനം ആവശ്യമില്ലെന്നുണ്ടെങ്കില്‍ അക്കാര്യം സ്ഥാപനത്തെ അറിയിക്കണം. തുടര്‍ന്ന് അംഗത്വം പുതുക്കില്ല.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!