മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സിയും ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നു. ഇവരുടെ ചുവടുപിടിച്ച് മറ്റു ബാങ്കുകളും നിരക്കു കുറയ്ക്കുമെന്നാണ് സൂചന. എസ്ബിഐ 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ പലിശ നിരക്ക് 10.15 ശതമാനമായാണ് കുറച്ചത്. വനിതകള്‍ക്ക് 0.05 ശതമാനത്തിന്റെ അധിക കിഴിവും പ്രഖ്യാപിച്ചു. മുപ്പതു വര്‍ഷം കാലാവധിയുള്ള ഭവനവായ്പയില്‍ ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ തിരിച്ചടവ് (ഇഎംഐ) 900 രൂപയില്‍ നിന്ന് 889 രൂപയായി കുറയും. സ്ത്രീകള്‍ക്കാകട്ടെ, ഇത് 885 രൂപയായിരിക്കും. എച്ച്ഡിഎഫ്സി ജനവരി 31 വരെയെടുക്കുന്ന പുതിയ ഭവനവായ്പകള്‍ക്ക് കാല് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ എടുക്കുന്ന 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 10.25 ശതമാനമായിരിക്കും പുതിയ നിരക്ക്. നേരത്തെ ഇത് 10.50 ശതമാനമായിരുന്നു. വര്‍ഷാവസാനം വായ്പാത്തോത് ഉയര്‍ത്തുന്നതിനായാണ് ബാങ്കുകള്‍ നിരക്കുകള്‍ കുറയ്ക്കുന്നത്. റിസര്‍വ് ബാങ്ക് റിപോ നിരക്കുകള്‍ കൂട്ടിയതിനെത്തുടര്‍ന്ന് ചില ബാങ്കുകള്‍ നേരത്തെ പലിശ നിരക്കുകള്‍ ഭാഗികമായി ഉയര്‍ത്തിയിരുന്നു.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!